2013, ഡിസംബർ 4        നഷ്ടങ്ങള്‍  എന്നില്‍ പേമാരി പോലെ പെയ്തിറങ്ങുന്നു.
        സര്‍വ്വ ശക്തിയും ഒഴുക്കി കൊണ്ട് ഒരു കരുണയുമില്ലാതെ,
        എന്റെ കാല്‍ വെള്ളകളെ അത് അനാഥമാക്കുന്നു  ;                                                   പാല്‍ രുചി കവര്‍ന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ച  അമ്മയും,
        മഷി തണ്ട് പോലെ തേഞ്ഞു തീര്‍ന്ന സൗഹൃദങ്ങളും,
        പെയ്തിടനാവാതെ പോയ മോഹങ്ങളും, 
        അകലങ്ങളിലേക്കു അകന്നു പോയ നിന്റെ വിരല്‍ തുമ്പും,
        എല്ലാം എന്നില്‍ നിറക്കുന്ന ശൂന്യതയല്ലേ,
        ജീവിതമെഴുതുന്ന നഷ്ടങ്ങള്‍..
        ഈ ശൂന്യതകുള്ളില്‍ ഞാന്‍ വീണ്ടും നടക്കുന്നു..
        ഒടുക്കവും തുടക്കവും ഒന്നെന്നറിഞ്ഞു തന്നെ!