2009, നവംബർ 5

ഫാസ്റ്റ്‌ ഫുഡ്‌

ഒരു ഫാസ്റ്റ്‌ ഫുഡ്‌ ആയി രുചിയ്ക്കപ്പെടുന്നവര്‍ ......
.അലങ്കരിയ്ക്കപ്പെടും ,പാനപാത്രങ്ങളില്‍
ചുറ്റു മേറും കൊതി-കണ്കള്‍ക്ക് നുണയുവാന്‍ .
ഉരിയുന്നു ആടയോടോത്തു സംസ്കാരവും ,
പുരളുന്നു ഛായങ്ങള്‍ ,മറയ്ക്കും തനിമയും,
പൊഴിയുന്നു മൂല്യങ്ങള്‍ കാര്‍കൂന്തല്‍ ഇഴകളില്‍ ,
തകരുന്നു താതരാ ,നടന താളത്തിലും .
റാമ്പ്ഇനു ചുറ്റും ആവേശമായി നില്പവര്‍
ലേലം വിളിയ്ക്കുമൊരു ചന്ത -ചരക്കു പോല്‍
വില്‍ക്കുന്നു തന്‍ ദേഹമാ പൊതു വിപണിയില്‍
പരസ്യമെന്തും പൊതു പലകയായി .....
തീരുവാന്‍ പുറം തോലിയെന്നെയ്ക്കും ശാശ്വതമല്ലതു-
ഇന്ന് തിളങ്ങിടും ,നാളെ ചുളുങ്ങിടും.
ഇന്നൊരു സ്ക്രീനില്‍ രാജ്ഞിയായി വാണിട്ട്,
നാളെയീ വീഥിയില്‍ യാചിയ്ക്കും ഭിക്ഷയ്ക്കായി ............
ഇന്ന് നെഞ്ചേറ്റി എടുത്തു ലാളിയ്ക്കുവോര്‍,
ഉന്മാദ വീഥിയില്‍ കൂടെ നടന്നവര്‍ ,
ആരും വരില്ലന്നു നിന്‍ തനി യാത്രയില്‍ !
കാന്തിയടരുന്ന നാളത്തെ യാത്രയില്‍ !
തിളങ്ങും തൊലിയെ വേണ്ടൂ കഴുകര്‍ക്കു.
പാഞ്ഞടുക്കുന്നു ഒട്ടു പിന്‍ഗാമികള്‍.........
എന്തിനീ ആവേശ മേന്നറിയുന്നില്ല ....
ഇരുളിന്‍ മറവില്‍ മേനി വില്ക്കുമവിടെങ്കിലിത്,
പരസ്യമായി ചെയ്യുന്നു പൊതു വിപണി തന്‍ നടുവിലായി

2 അഭിപ്രായങ്ങൾ:

  1. മുന്നോട്ടുള്ള വഴിയില്‍ പ്രതിസന്ധികള്‍ കഠിനമാകാം ഒരിക്കലും തളരരുത് നിന്നെ ഇഷ്ടപ്പെടുന്ന നിനക്കായ്‌ പ്രര്ധിക്കുന്ന ഒത്തിരി മനസ്സുകള്‍ നിനക്ക് ശക്തി പകരും. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ എന്നും എല്ലാത്തിനും വഴി തെളിയിചിട്ടെയുള്ളൂ.....അതിനാല്‍ അത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉള്ളതാവട്ടെ