2009, ഡിസംബർ 3

മൌനം

എന്നില്‍ നിറഞ്ഞ മൌനം,
ക്ലാസ് മുറികളില്‍ എന്നെ അജ്ഞാനിയും,
ആള്‍കൂട്ടത്തില്‍ ജ്ഞാനിയും ,
സൌഹൃദങ്ങളില്‍ ദുര്‍ബ്ബലയും,
അന്യരുടെ കാഴ്ചയില്‍ അഹങ്കാരിയും,
ആഘോഷവേളയില്‍ ദു :ഖിതയും ,
ഉപദേശകരുടെ മുന്നില്‍ നിരാശിതയുമാക്കി.
എന്നിട്ടും ആ മൌനത്തെ ഞാന്‍ പ്രണയിച്ചു ;

എന്റെ മൌനത്തെ പ്രണയിക്കാന്‍ ഒരാളെത്തും വരെ .
സംതൃപ്തിയുടെ അറ്റം മൌനം അല്ലെ?
ഏറ്റ സന്തോഷതിനന്ത്യവും അത് തന്നെ!
വിരഹം ,ആധി,ആഘാതം , അത്ഭുതം,
ആനന്ദം ,ശൃംഗാരം,ദ്വേഷം.......,
മൌനം വിരചിക്കാത്ത വികാരമുണ്ടോ?
എന്നിട്ടുമെന്റെ മൌനത്തെ വെറുത്തു,
എന്നോടൊപ്പം എന്റെ മൌനതെയും ,നിരസിച്ചു
എന്റെ മൌനത്തെ വീണ്ടും പ്രണയിക്കാനായി,
വേര്‍പാടിന്റെ താളില്‍ ഞാന്‍ ഒപ്പുവച്ചു.

3 അഭിപ്രായങ്ങൾ:

  1. സംതൃപ്തിയുടെ അറ്റം മൌനം അല്ലെ?
    ഏറ്റ സന്തോഷതിനന്ത്യവും അത് തന്നെ!
    വിരഹം ,ആധി,ആഘാതം , അത്ഭുതം,
    ആനന്ദം ,ശൃംഗാരം,ദ്വേഷം.......,
    മൌനം വിരചിക്കാത്ത വികാരമുണ്ടോ?
    നല്ല വരികൾ. :)

    മറുപടിഇല്ലാതാക്കൂ
  2. മൌനം ഒരിക്കലും ഒളിച്ചോട്ടം അല്ല എല്ലാത്തിലും ഉള്ള പങ്കുചേരല്‍ ആണ്. മൌനത്തെ പ്രണയിക്കുന്ന നിനക്ക് എല്ലാ മംഗളങ്ങളും

    മറുപടിഇല്ലാതാക്കൂ
  3. mounam ennum oru velluviliyanu
    manushyanum
    avante swakarya ahankaaramaya bhaashaykkum

    ninte mounathilekk kaathorthu nokkoo.....
    alayadangatha saagarathinte athmagatham
    muzhangunnundakum

    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ എന്നും എല്ലാത്തിനും വഴി തെളിയിചിട്ടെയുള്ളൂ.....അതിനാല്‍ അത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉള്ളതാവട്ടെ