2010, ജൂൺ 14

"ആ മഴ നനയരുത് ,താതന്റെ ശാസന "
വാക്കുകള്‍ എന്നില്‍ വീര്‍പ്പു മുട്ടി "
എനിക്ക് മഴ നനയണം ,
എന്റെ മുടിയിഴകളില്‍
മഴത്തുള്ളികള്‍ അലങ്കാര മുത്തുകള്‍;
ബോധ മണ്ഡലത്തില്‍,
പുത്തന്‍ ഉണര്‍വ്വുകള്‍;
കണ്ണീര്‍ തുള്ളിക്കൊളിക്കാന്‍
ഒരു താവളം;
എന്റെ നിലവിളിയെ
അടക്കാന്‍ ഒരു അറ,
ഞാന്‍ മഴയില്‍ നനഞ്ഞു,
കുതിരാന്‍ പഠിച്ചു .
കുളിരുണ്ട്, കുളിരുണ്ട് ,
മഴയെ പ്രണയിച്ചു .
ബാല്യത്തില്‍ കല്‍പ്പനകളുടെ,
കൌമാരത്തില്‍ ശാസനകളുടെ,
യൌവ്വനത്തില്‍ കാമത്രിഷ്ണകളുടെ,
മഴാ........
ഓരോ മഴയിലും ഇന്നും ഞാന്‍ തേടുന്നു,
ഒരു പെരുമഴ....
.കരുതലിന്റെ,
സ്നേഹത്തിന്റെ,
ആശ്വാസത്തിന്റെ,
വിരല്‍ നീണ്ടു വരുന്ന പെരുമഴ.

4 അഭിപ്രായങ്ങൾ:

 1. മഴയുടെ കുളിര്‍മയിലും സന്തോഷത്തിലും നിന്റെ ഉള്ളില്‍ ഒരു അനായാ കനല്‍ എരിയുന്നുണ്ട്‌. ആ കനല്‍ അനക്കാന്‍ .കരുതലിന്റെ, സ്നേഹത്തിന്റെ, ആശ്വാസത്തിന്റെ, വിരല്‍ നീണ്ടു വരുന്ന ഒരു പേമാരിതന്നെ വരുന്നുണ്ട് അതില്‍ എല്ലാ കനലും ആനയും. ആ കനലിനായി കാത്തിരിക്കണം ഷമയോടെ..

  മറുപടിഇല്ലാതാക്കൂ
 2. കാറും കോളും പുകപടലങ്ങളും നിറഞ്ഞ മനുഷ്യജീവിതത്തിനു കുളിരായി,ഊര്‍ജ്ജമായി,ഉണര്‍വ്വായി, ഉന്മേഷമായി,സൌന്ദര്യമായി, പ്ര്തീക്ഷയായി മഴ... മണ്‍പരപ്പില്‍ പച്ചമുകുളത്തെ വിളയിച്ച്‌,ഇലയായി, പൂവായി, കായായി, മരമായി അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്ന മഴ...
  ജീവിതചിത്രത്തിനു മഴ കൊണ്ട്‌ നിറം നല്‍കിയ അഞ്ജുവിനു അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 3. കാറും കോളും പുകപടലങ്ങളും നിറഞ്ഞ മനുഷ്യജീവിതത്തിനു കുളിരായി,ഊര്‍ജ്ജമായി,ഉണര്‍വ്വായി, ഉന്മേഷമായി,സൌന്ദര്യമായി, പ്ര്തീക്ഷയായി മഴ... മണ്‍പരപ്പില്‍ പച്ചമുകുളത്തെ വിളയിച്ച്‌,ഇലയായി, പൂവായി, കായായി, മരമായി അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്ന മഴ...
  ജീവിതചിത്രത്തിനു മഴ കൊണ്ട്‌ നിറം നല്‍കിയ അഞ്ജുവിനു അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 4. കാറും കോളും പുകപടലങ്ങളും നിറഞ്ഞ മനുഷ്യജീവിതത്തിനു കുളിരായി,ഊര്‍ജ്ജമായി,ഉണര്‍വ്വായി, ഉന്മേഷമായി,സൌന്ദര്യമായി, പ്ര്തീക്ഷയായി മഴ... മണ്‍പരപ്പില്‍ പച്ചമുകുളത്തെ വിളയിച്ച്‌,ഇലയായി, പൂവായി, കായായി, മരമായി അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്ന മഴ...
  ജീവിതചിത്രത്തിനു മഴ കൊണ്ട്‌ നിറം നല്‍കിയ അഞ്ജുവിനു അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ എന്നും എല്ലാത്തിനും വഴി തെളിയിചിട്ടെയുള്ളൂ.....അതിനാല്‍ അത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉള്ളതാവട്ടെ