2011, ജനുവരി 28

നടക്കാന്‍ മറന്നു പോയ വഴി






മറഞ്ഞ കാലത്തില്‍ നടന്നു ചെന്നെത്തുന്നു ...

ദിശ മാറി ഓടുന്ന ഘടികാര സൂചികള്‍ .

പിന്നിയ കുപ്പായതലപ്പിലെക്കും ,

അരിയില്ലാതെ, വെന്ത കലത്തിലേക്കും,

നുണഞ്ഞു തീര്‍ത്ത കണ്ണീര്‍ തുള്ളിയിലേക്കും,


ഒരു വേള നിന്നു തിരിഞ്ഞു നോക്കുമ്പോള്‍,

എന്റെ കൈത്തലം പുത്തന്‍ കാറിന്റെ ,ചാഞ്ഞ സീറ്റില്‍


വിയര്‍ത്തുരുകി ഒട്ടിയ കവിള്‍ തടത്തിലേക്കും ,

ചുമട് കുനിച്ച ,നര വീണ തലയിലേക്കും ..

വീണ്ടും തിരിഞ്ഞോടുന്നു ഘടികാര സൂചികള്‍ .


വാരാന്ത്യത്തിലെ മണി ഓര്‍ഡര്‍ പൊതിയിലും,

ഞെട്ടിയുനര്തുന്ന വില്ലന്‍ ചുമയിലും

ഉടക്കി മടങ്ങുന്ന ഘടികാര സൂചികള്‍.

തിരിഞ്ഞു നോക്കവേ ,

ജനലഴികളില്‍ തെയുന്ന കൈപ്പിടികള്‍

എന്നെ തിരിച്ചു വിളിക്കുന്നു..

നടക്കാന്‍ മറന്ന വഴിയിലേക്ക്..


2 അഭിപ്രായങ്ങൾ:

അഭിപ്രായങ്ങള്‍ എന്നും എല്ലാത്തിനും വഴി തെളിയിചിട്ടെയുള്ളൂ.....അതിനാല്‍ അത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉള്ളതാവട്ടെ